Free shipping on orders over ₹500 | Use code NC10 for 10% off
GRAMAKKINAR
Original price was: ₹250.00.₹213.00Current price is: ₹213.00.
- Premium Quality
- Secure Payments
- Money Back Guarantee
ഗ്രാമക്കിണർ : എഴുത്തുകാരൻ എന്ന നിലയിൽ കൊലകലൂരി ഇനോക്കിന്റെ അതുല്യനാക്കിയത് “ഗ്രാമക്കിണർ’ എന്ന ഈ കഥാസമാഹാരമാണ്. ഇതിലുള്ള ഒമ്പതിൽ അഞ്ചു കഥകൾ (ഗ്രാമക്കിണർ, വിശപ്പ്, പഴന്തുണിക്കീറ്, വെളിമ്പുറം തലയില്ലാത്തവൻ) ദളിത് ജീവിതത്തിലെ ചൂഷണവും സഹനവും ചെറുത്തള നിൽപ്പും കേന്ദ്രമാക്കിയുള്ളവയാണ്. ക്ഷുരകർ, ചെരുപ്പുകുത്തികൾ, അലക്കുകാർ തോട്ടികൾ മുതലായവരുടെ അരികുവൽക്കരിക്കപ്പെട്ട ചരിതങ്ങൾ നിറഞ്ഞ ഈ കഥകളിൽ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുവാനുള്ള ധീരമായ സംഘർ ഷങ്ങൾ, കയ്യേറ്റത്തിനെതിരെയുള്ള പ്രതിരോധം, നിശ്ശബ്ദമായ സഹനങ്ങൾ, അറുതിയില്ലാത്ത സർവ്വവ്യാപിയായ സാമൂഹിക അനീതിയോടുള്ള അടിയറവ് ഇവയൊക്കെ നിറയുന്നു. ബാക്കിയുള്ള നാലു കഥകളിൽ ഒരു നാടകനടൻ്റെ വ്യക്തി ജീവിതം (പുതിയ വീട്), കൗമാരപ്രണയത്തിൽ ശ്രമിച്ചുപോയ ഒരുവന്റെ ദുരന്തം (കൗമാരഹൃദയം), ജീവിതസംശുദ്ധിക്കായി പ്രതിജ്ഞാബദ്ധനായ ഒരുവൻ്റെ ധർമ്മസങ്കടങ്ങൾ (മാപ്പപേക്ഷ), ഒരു ഹോട്ടൽ ), ഒരു ഹോട്ടൽ തൊഴിലാളിയുടെ ധീരമായ ജീവിതം (അണഞ്ഞ ജ്വാല) എന്നിവയാണ് പ്രതിപാദ്യം.
കൊലകലുരി ഇനോക് : തെലുങ്കു സാഹിത്യത്തിലെ അതികായൻ. സാഹിത്യ
രംഗത്തെ സംഭാവനകൾക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച അദ്ദേഹം വിവിധ സർവ്വകലാശാലകളിൽ ഉന്നതപദവികളിൽ സേവനം അനുഷ്ടിച്ചിട്ടുള്ളതു കൂടാതെ തിരുപ്പതി എസ്.വി. സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു. വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നില കളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റേതായി അദ്ദേഹത്തിന്റേതായി ന്യറുകണക്കിനു കവിതകളും കഥകളും കൂടാതെ ഒമ്പതു നോവലുകൾ, മുപ്പതിൽപരം നാടകങ്ങൾ, പഠനങ്ങൾ, സാഹിത്യവിമർശന ഗ്രന്ഥങ്ങൾ, 270 ഗവേഷണപ്രബന്ധങ്ങൾ, ബാല സാഹിത്യം, വിവർത്തനം എന്നിങ്ങനെ വിപുലമായ ഒരു എഴുത്തുലോകം തന്നെയുണ്ട്. 1939 ജൂലൈ 1ന് ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് വിദ്യാഭ്യാസത്തി ലൂടെ ഉന്നതങ്ങളിലെത്തുകയും തൻ്റെ ചുറ്റുമുള്ള സമൂഹത്തിനു മാതൃകന്മാ വുകയും ചെയ്ത അദ്ദേഹത്തിന്റെ കൃതികൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ തുടങ്ങിയ വിദേശഭാഷകളിലേക്കും തമിഴ്, മലയാളം, കന്നഡ, ഹിന്ദി, പഞ്ചാബി, മണിപ്പുരി മുതലായ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.






Reviews
There are no reviews yet.