ABHINAVAGUPTAN

100.00

6 in stock

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഇന്ത്യയുടെ ദാർശനിക രംഗത്ത് ശങ്കരാചാര്യർക്കുള്ള സ്ഥാന മാണ് സൗന്ദര്യശാസ്ത്രത്തിൽ അഭിനവഗുപ്‌തന് (A.D. 940-1015) ഉള്ളത്. അഭിനവഭാരതി, ധ്വന്യാലോകലോചനം എന്നീ കൃതി കളിലൂടെ അദ്ദേഹം സാർവ്വകാലിക പ്രസക്തിയുള്ള ഒരു സൗന്ദ ര്യദർശനത്തിന് രൂപമേകി. കശ്‌മീരശൈവദർശനങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകളും കനപ്പെട്ടതാണ്.

അഭിനവഗുപ്‌തന്റെ ശൈവദർശനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സൗന്ദര്യദർശനത്തെ ആഴത്തിലപഗ്രഥിക്കുന്ന ഈ പ്രൗഢഗ്രന്ഥം രചിച്ചത് ജി.ടി. ദേശ്‌പാണ്ഡെയാണ്. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ഡോ ദേശ്പാണ്ഡെ നാഗ്‌പൂർ സർവ്വകലാശാലയിലെ സംസ്കൃത വിഭാഗാദ്ധ്യക്ഷ നായിരുന്നു. വേദം അലങ്കാരശാസ്ത്രം, വ്യാകരണം, ദർശന ങ്ങൾ എന്നിവയുടെ മേഖലകളിൽ അദ്ദേഹം ധാരാളം പഠന ങ്ങൾ നടത്തിയിട്ടുണ്ട്.

ആംഗലഭാഷയിൽ രചിച്ച ഈ ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനം തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം പ്രൊഫസറായ ഡോ. സി. രാജേന്ദ്രൻ ആണ് മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം പ്രശസ്‌ത ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിന് രാമ കൃഷ്ണ അന്താരാഷ്ട്ര സംസ്‌കൃത പുരസ്‌കാരവും കേരള സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “ABHINAVAGUPTAN”

Your email address will not be published. Required fields are marked *