Free shipping on orders over ₹500 | Use code NC10 for 10% off
NJAN JEEVICHU ENNATHINE THELIVU
Original price was: ₹240.00.₹204.00Current price is: ₹204.00.
- Premium Quality
- Secure Payments
- Money Back Guarantee
ഇയാളെ കോടതിയിൽ ഹാജരാക്കുകയല്ലേ വേണ്ടത്?
ഞാൻ ചോദിച്ചു.
ബ്ലഡി, അത് നീയാണോ തീരുമാനിക്കേണ്ടത്? നീ തന്നെ ചെയ്യണം. ഇല്ലെങ്കിൽ നക്സലൈറ്റ് ആക്രമണത്തിൽ ഒരു
പോലീസുകാരൻ കൂടി കൊല്ലപ്പെട്ടേക്കാം – ലക്ഷ്മണ പറഞ്ഞു… ഞാൻ വർഗ്ഗീസിന്റെ മുഖത്തേയ്ക്ക് പാളി നോക്കി.
ഒരു നിമിഷം ആലോചിച്ചു.
പിന്നെ വർഗ്ഗീസിനെ കൊല്ലാൻ തന്നെ തീരുമാനിച്ചു.
ഞാൻ ചെയ്യാം.
ശബ്ദമുയർത്തി പറഞ്ഞു.
1970 ഫെബ്രുവരി സന്ധ്യയ്ക്ക് നടന്ന ഈ സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് രാമചന്ദ്രൻ നായർ എന്ന പോലീസുകാരനെ ചരിത്രത്തിലേയ്ക്ക കൊണ്ടുവരുന്നത്.
രാമചന്ദ്രൻ നായരുടെ ഏറ്റുപറച്ചിൽ പുറത്തുവന്നതോടെ മൂന്നുപതിറ്റാണ്ടു മുമ്പ് വയനാടൻ കാടുകളിൽ യഥാർഥത്തിൽ നടന്നതെന്തെന്ന് ലോകമറിയുകയായിരുന്നു. മുപ്പത്തിമൂന്നരക്കൊല്ലം നമുക്കിടയിലുണ്ടായിരുന്ന ഒരാളുടെ സത്യസന്ധമായ ജീവിത കഥനം കൂടിയാണിത്.
ഈ ആത്മകഥ വായിച്ചുതുടങ്ങുന്ന നാം ആ ഏറ്റുപറച്ചിൽ വായിക്കുക മാത്രമല്ല, നമ്മുടെ പോലീസ് എന്തെന്ന് അറിയുകയും ചെയ്യുന്നു. നമ്മുടെ ഭാഷയിൽ ഇതിനുമുമ്പ് ഇത്തരമൊരു വെളിപ്പെടുത്തലുണ്ടായിട്ടില്ല.
ഈ ആത്മകഥ ഒരു സാധാരണ പോലീസുകാരൻ്റെ ഞെട്ടിപ്പിക്കുന്ന സ്വയം വെളിപ്പെടുത്തൽ കൂടിയാകുന്നു






Reviews
There are no reviews yet.