Brihadaranyaka Upanishad

Original price was: ₹300.00.Current price is: ₹255.00.

ബൃഹദാരണ്യക ഉപനിഷത്ത്

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഇന്ദ്രിയപ്രത്യക്ഷമായ ഈ ലോകം അനിത്യവും അസത്യവുമാണെന്നു ബോധിപ്പിച്ച് ഇതിന്ന് അധിഷ്ഠാനമായ നിത്യവും സത്യവുമായ ആത്മാവിനെ ബോധിപ്പിക്കുകയെന്നുള്ള ഉപനിഷത്തുകളുടെ സന്ദേശം ബൃഹദാരണ്യകം സംശയാതീതമായ നിലയിൽ നൽകുന്നുണ്ട്. കർമ്മത്തിലാസക്തമായ മനസ്സിനെ ഉന്നതഭാവനകളെക്കൊണ്ട് ജ്ഞാനത്തിൻ്റെ അത്യുച്ചശൃംഗങ്ങളി ലേയ്ക്ക് ഇതു നയിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഉപനിഷത്തുകളിൽ വെച്ച് അത്യുന്നതമായ സ്ഥാനം ബൃഹദാരണ്യകത്തിനു ലഭിച്ചിട്ടുള്ളത്.

അദ്ധ്യാത്മമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർക്കെല്ലാം സുവിദിതങ്ങളായ പല ഉപദേശവാക്യങ്ങളും ഈ ഉപനിഷത്തിലാണ് വരുന്നത്. ‘അഹം ബ്രഹ്മാസ്മി’ എന്ന യജുർവേദത്തിലെ മഹാവാക്യം, ‘അസതോ മാ സദ്ഗമയ… എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാർത്ഥന, ‘ആത്മാ വാ അരേ ന്ദ്രഷ്ടവ്യഃ ശ്രോതവ്യോ മന്തവ്യോ നിദിദ്ധ്യാസിതവ്യഃ’ എന്ന നിർണ്ണായകമായ ഉപദേശവാക്യം, ‘അഭയം വൈ ബ്രഹ്‌മ’ മുതലായ ലക്ഷണവാക്യങ്ങൾ, ‘ആത്മനസ്‌ കാമായ സർവ്വം പ്രിയം ഭവതി’, ‘വിജ്ഞാതാരമരേ കേന വിജാ നീയാത്’ മുതലായ ആത്മനിർദ്ധാരകവാക്യങ്ങൾ തുടങ്ങി മഹനീയ ങ്ങളായ ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ് ഈ ഉപനിഷത്ത്.

Reviews

There are no reviews yet.

Be the first to review “Brihadaranyaka Upanishad”

Your email address will not be published. Required fields are marked *