Oro Prabhathavum Paranjathu

Author: ShoukathCategory: malayalam

Original price was: ₹350.00.Current price is: ₹297.00.

ഓരോ പ്രഭാതവും പറഞ്ഞത്

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ജീവിതത്തിന്റെ പൊരുൾ തേടിയുള്ള സ്വസ്ഥവും അസ്വസ്ഥവുമായ യാത്രയിൽ എവിടെയോ ഒരിടത്തു വെച്ചാണ് ജീവന്റെ സാക്ഷാത്ക്കാരം ജീവിതം തന്നെയാണെന്ന് തിരിച്ചറിയുന്നത്. അതുവരെ കാണു
ന്നതിനും കേൾക്കുന്നതിനും അറിയുന്നതിനുമപ്പുറം സാക്ഷാത്ക്കരിക്കേണ്ടതായ ഒരിടമുണ്ടെന്ന വിറയലായിരുന്നു മനസ്സ്. എന്നാൽ അന്നുമുതൽ കാണുന്നതും കേൾക്കുന്നതും അറിയുന്നതും തന്നെയാണ് ജീവിതമെന്നും സാക്ഷാത്ക്കരിച്ച ഒരു ജീവിതമാണ് ജീവിക്കുന്നതെന്നും സമാധാനമുണ്ടായി. ജീവിക്കലാണ്, അത് കഴിയുന്നത്ര മൂല്യവത്തായി, ഹൃദയസ്പൃക്കായിരിക്കലാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞു. അന്നു മുതൽ മലകളേയും പുഴകളേയും കാറ്റിനേയും കാടിനേയും കടലിനേയും മനുഷ്യരേയും മരങ്ങളേയും ആകാശത്തേയും നക്ഷത്രങ്ങളേയുമെല്ലാം കൺകുളിർക്കേ അനുഭവിക്കാൻ തുടങ്ങി. തൊട്ട മുന്നിലുള്ളത് ആഴത്തിലും പരപ്പിലും അനുഭവിക്കുന്നിടത്ത്, അതിനോട് ഉത്തരവാദിത്തത്തോടെയും കരുതലോടെയും ഇടപഴകുന്നിടത്ത്, വന്നു ഭവിക്കുന്ന ധന്യത പകർന്നുതന്ന അറിവ് അതായിരുന്നു. മതി, ഇതു മതി, ഇങ്ങനെ മതി എന്ന സമാധാനം. ആ സമാധാനം പകർന്ന വെളിച്ചമാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Oro Prabhathavum Paranjathu”

Your email address will not be published. Required fields are marked *