Pathonpatham Noottandile Kerala

Original price was: ₹1,700.00.Current price is: ₹1,445.00.

TITLE  : പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം
AUTHOR: P.BHASKARANUNNI
CATEGORY: STUDIES
BINDING: HARD COVER 
PAGES: 1290

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ ജിവിതത്തിന്റെ സ്വരൂപത്തെക്കുറിച്ച് വായനക്കാര്‍ക്ക് വിശദമായ ധാരണകള്‍ നല്‍കുന്നതിനുവേണ്ടി വസ്തുതകളെ പതിനാറ് ഭാഗങ്ങളളായി ശ്രീ. ഭാസ്കരനുണ്ണി വിഭജിച്ചിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മുതലായ പ്രാധമികകാര്യങ്ങളുടെ ചിത്രമാണ് ആദ്യം അവതരിപ്പിക്കുന്നത്,. അവിടെ വച്ചു തന്നെ ആചാര വിശേഷങ്ങളും ജാതി വ്യവസ്ഥയുമായി നാം സന്ധിക്കുന്നു. അതുകൊണ്ട് തുടര്‍ന്നുള്ള ഭാഗങ്ങളിലേയ്ക്ക് ജിജ്ഞാസയോടെ നീങ്ങാന്‍ നാം പ്രേരിതരായിത്തീരുന്നു.

‘പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം’ എന്ന ഈ കൃതി പ്രസിദ്ധീകരിച്ചിട്ട് മൂന്നര ദശകം തികയുകയാണ്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ വെള്ളിവെളിച്ചം പകരുന്ന ഒരു കൃതിയാണിത്. നമ്മുടെ സമൂഹം ജാതീയമായ തിരിച്ചുപോക്കിന്റെ പ്രവണതകൾ പ്രകടിപ്പിക്കുന്ന സന്ദർഭമാണിത്.

മനുഷ്യൻ മനുഷ്യനാകുന്നതിനുപകരം സങ്കുചിതവും പ്രാകൃതവുമായ ആചാരവിശ്വാസങ്ങളുടെ അടിമയായി തീരുന്നു. ഇരുപത്തൊന്നാംനൂറ്റാണ്ടിലെ പൗരന്മാർക്കുണ്ടാകേണ്ട ജനാധിപത്യ സംസ്കാരത്തിൽനിന്ന് എത്രയോ കാതം അകലെയാണ് മിക്കവരും. പൊതുവിൽ ഇന്ത്യൻസമൂഹത്തിന്റെ അവസ്ഥ ഇതിനേക്കാൾ ഭയാനകമാണ്.

ഈ പിന്നോട്ടുപോക്കിന്റെ അന്തരീക്ഷത്തിലാണ് ഈ കൃതിയുടെ പ്രസക്തി വളരെ കൂടുതലാണെന്ന് സംസ്കാരപഠിതാക്കൾ മനസ്സിലാക്കിയത്. പി.ഭാസ്കരനുണ്ണിയുടെ ഈ പ്രയത്നത്തിന് കേരളം കടപ്പെട്ടിരിക്കുന്നു.

“സാഹിത്യ അക്കാദമിക്കു സ്‌തുതി!

അക്കാദമിയുടെ പ്രോത്സാഹനമുണ്ടായിരു ന്നില്ലെങ്കിൽ ഈവിധമൊരു പുസ്‌തകമെഴു തി പ്രസിദ്ധീകരിക്കാനാവുമോ എന്നു സംശ യമാണ്. ആധികാരികമായ രേഖകൾ ഇല്ലാ യിരുന്നെങ്കിൽ ഈ പുസ്‌തകത്തിലെ പല ഭാഗങ്ങളും ആർക്കും കെട്ടുകഥയായേ തോന്നുമായിരുന്നുള്ളൂ. സാധാരണ ചരിത്ര പുസ്തകങ്ങളിൽ കാണാത്ത ചരിത്രവസ്തു തകൾക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തി ട്ടുള്ളത്. ആവർത്തനം ഒഴിവാക്കാൻ ശ്രമിച്ചി ട്ടുണ്ട്. ന്യൂനത നിരവധിയുണ്ടാവാം. ഇത്തര മൊരു ഗ്രന്ഥരചനയിൽ അതു വരാവുന്നതാ ണെന്നു തോന്നുന്നു. ഒരുവൻ്റെ അറിവിന് എത്താവുന്ന ദൂരത്തിലുള്ള ചരിത്രമേ ആ രും അറിയുന്നുള്ളൂ. അറിഞ്ഞതിനേക്കാൾ അധികവും അറിയപ്പെടാത്തതത്രേ. അതു കൊണ്ടുതന്നെ ചരിത്രം എപ്പോഴും അപൂ ർണ്ണവുമാണ്. ആ അപൂർണ്ണത ഈ പുസ്‌ത കത്തിനുമുണ്ട്. ഒന്നു തീർച്ച അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും ഭാഗത്തേക്കോ ചരിത്രസംഭവങ്ങളിലേക്കോ എന്റെ വ്യക്തിഗ തമായ ചായ‌്വ് ഉണ്ടാവരുതെന്ന നിർബന്ധം ഈ പുസ്‌തകത്തിൻ്റെ രചനയുടെ തുടക്കം മുതൽ ഉണ്ടായിരുന്നു. അത് വായനക്കാ രുടെ അവകാശമാണെന്ന് എനിക്കു തോന്നി. വസ്തുതകൾ, അത് ഏതെങ്കിലുമൊരു മത വിഭാഗത്തിനോ ദേശത്തിനോ ഇന്നു തിരി ഞ്ഞുനിന്നു നോക്കുമ്പോൾ പ്രശംസനാർഹ മോ ഗാർഹണീയമോ എന്നു തോന്നിയാലും, സത്യസന്ധമായി അവതരിപ്പിക്കാനായിരുന്നു എൻ്റെ കഠിനയത്നം.’

പി.ഭാസ്‌കരനുണ്ണി

Reviews

There are no reviews yet.

Be the first to review “Pathonpatham Noottandile Kerala”

Your email address will not be published. Required fields are marked *