Shahjada darasukoh : Set of 2 Volumes (Malayalam)

Original price was: ₹560.00.Current price is: ₹476.00.

TITLE  : ഷഹ്ജാദാ ദാരാസുകൊ
AUTHOR: SHYAMAL GANGOPADHYAYA
TRANSLATION BY : LEELA SARKAR
CATEGORY: NOVEL
BINDING: HARDCOVER
PAGES: 1906 ( TWO BOOKS)

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

മഹനീയമായ മാനുഷിക മൂല്യങ്ങൾ വിഭാവനം ചെയ്യുന്ന ദാരാസുകൊ ഉന്നതമായ ഗവേഷണത്തിലൂടെ ആവിഷ്കരിക്കപ്പെട്ട ചരിത്രാഖ്യായിക യാണ്. അക്‌ബർ ചക്രവർത്തിക്കു മുമ്പായി തന്നെ ഇസ്ലാം-ഹൈന്ദവ മതവിശ്വാസങ്ങളെ കൂട്ടിയിണക്കി മതമൈത്രി ഉണ്ടാക്കാൻ ശ്രമിച്ച, ഷാജഹാൻ ചക്രവർത്തിയുടെ കടിഞ്ഞൂൽ പുത്രനായ, ദാരാസുകൊ യുടെ ദാരുണമായ ജീവിതത്തെയും അദ്ദേഹത്തിന്റെ പ്രവർത്തികളെയും മനോഹരമായി ചിത്രീകരിച്ചിരി ക്കുന്നു ശ്യാമൾ ഗംഗോപാദ്ധ്യായ ഈ ചരിത്രാഖ്യായികയിൽ. രണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകൃതമായ ഈ ചരിത്രാഖ്യായികയ്ക്ക് 1993-ൽ സാഹിത്യ അക്കാദമി (The National Academy of the Letters, India) പുരസ്ക്കാരം ലഭിക്കുകയുണ്ടായി.

ചൂള തൊഴിലാളിയായി (Furnace Helper) ജീവിതമാരംഭിച്ച ശ്യാമൾ ഗംഗോപാദ്ധ്യായ (ജനനം:1933) കഠിനമായ സ്വപരിശ്രമത്തിലൂടെ അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, സർഗ്ഗാത്മക രചയിതാവ് എന്നീ നിലയിലേയ്ക്ക് എത്തിച്ചേർന്നത് അവിശ്വസീനമായി തോന്നാം. പത്തോളം ചെറുകഥാസമാഹാര ങ്ങളും അറുപതിലേറെ നോവലു കളും രചിച്ചിട്ടുള്ള ശ്യാമ-ഗംഗോപാ ദ്ധ്യായ ജപ്പാൻ, തായ്ല‌ാന്റ്, ഫിലി പ്പെൻസ്, അമേരിക്ക എന്നീ രാജ്യ ങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മോത്തി ലാൽ, താരാശങ്കർ, ബിഭൂതി ഭൂഷൺ, കഥ തുടങ്ങിയ പുരസ്ക്കാരങ്ങളോ ടൊപ്പം 1993-ൽ സാഹിത്യ അക്കാദമി പുരസ്ക്കാരത്തിനും അർഹനായി.

ദാരാസുകൊ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് ലീല സർക്കാർ ആണ്. എൺപതുകളിൽ വിവർത്തനത്തിലേയ്ക്കു പ്രവേശിച്ച ലീല സർക്കാർ 1993-ൽ ‘അരണ്യ ത്തിന്റെ അധികാരം’ എന്ന വിവർത്ത നത്തിന് സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്ക്കാരം നേടുകയുണ്ടായി. ഇതിനകം ഒട്ടേറെ വംഗസാഹിത്യകൃതികൾ മലയാള ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തി യിട്ടുണ്ട്

Reviews

There are no reviews yet.

Be the first to review “Shahjada darasukoh : Set of 2 Volumes (Malayalam)”

Your email address will not be published. Required fields are marked *