Free shipping on orders over ₹500 | Use code NC10 for 10% off
KODUNGALLUR KSHETHRETHIHASAM
Original price was: ₹80.00.₹68.00Current price is: ₹68.00.
- Premium Quality
- Secure Payments
- Money Back Guarantee
കൊടുങ്ങല്ലൂർ ക്ഷേത്രേതിഹാസം കൊടുങ്ങല്ലൂർക്ഷേത്രസങ്കേത ത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അത് കൊടുങ്ങല്ലൂരിന്റെ കൂടി ഇതിഹാസമാണ്. കൊടുങ്ങല്ലൂർ-വഞ്ചിമാനഗരം-ചേരരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. ചേര-ആദികേരള-സംസ്ക്കാരം കൊടുങ്ങ ല്ലൂർക്ഷേത്രചരിത്രത്തിലും ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനചടങ്ങു കളിലും പ്രതിഫലിക്കാതിരിക്കുമോ? വേദകാലത്തേക്കാൾ പഴമ ആ അനാത്യസംസ്ക്കാരത്തിനുണ്ട്. അക്കാലത്തെ ജനതയുടെ ജീവിതസ്പ ന്ദനങ്ങളും, സാംസ്ക്കാരികചരിത്രവും സംയോജിപ്പിച്ച് വസ്തുനിഷ്ഠ മായും സത്യസന്ധമായും വിലയിരുത്തിയാലേ യഥാർത്ഥകൊടുങ്ങല്ലൂർ ക്ഷേത്രത്തെക്കുറിച്ച് ഒരേകദേശചരിത്രം രചിക്കാൻ കഴിയൂ. ക്ഷേത്രച രിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളിൽ മിന്നിമറയുന്ന ഐതിഹ്യകഥക ളും, അനാത്യസംസ്ക്കാരധാരകളുടെ സംഗമവും നൂതനചൈതന്യ മുൾക്കൊണ്ട് കൊടുങ്ങല്ലൂരിന് ഉന്നതപദവി നേടിക്കൊടുത്തു. എന്നാൽ ആ പദവിയെ നിയന്ത്രിച്ചിരുന്നത് ആ ക്ഷേത്രസങ്കേതമായിരുന്നെന്ന സത്യം നിഷേധിക്കാനാവില്ല. സങ്കേതത്തിൻ്റെ ആട്ടക്കളരിക്കകത്തുക ടന്നാൽ, താളത്തിനൊത്ത് ഭരണകർത്താക്കൾപോലും ആടിയിരുന്നകാ ലവും ചരിത്രത്തിലുണ്ട്. അക്കാരണംകൊണ്ടുതന്നെയാവണം കൊടു ങ്ങല്ലൂരെന്ന സ്ഥലനാമംകൊണ്ട് ക്ഷേത്രത്തെ തിരിച്ചറിയാൻ കഴിയു ന്നതും ക്ഷേത്രത്തിലെ ദേവത കൊടുങ്ങല്ലൂരമ്മയായതും.






Reviews
There are no reviews yet.