Free shipping on orders over ₹500 | Use code NC10 for 10% off
AARU EKKAR NILAM
₹65.00
9 in stock
- Premium Quality
- Secure Payments
- Money Back Guarantee
ഒറിയാ ഗദ്യസാഹിത്യത്തിൻ്റെ – വിശേഷിച്ചും ഒറിയാ കഥാസാഹിത്യത്തി ന്റെ പിതാവാണ് ഫക്കീർ മോഹൻ സേനാപതി (1843-1918). 1902-ൽ പ്രസിദ്ധപ്പെടുത്തിയ ഛേരണ ആഥ് ഗുണ് ഫക്കീർ മോഹൻൻ്റെ മാസ്റ്റർ പീസാണ്. ഈ നോവൽ അൻപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം എഴുതിയത്. ഇതിനുശേഷം ഇരുപതു കൊല്ലം കൂടി അദ്ദേഹം ജീവിച്ചിരുന്നു. അദ്ദേഹത്തിന് ഇംഗ്ലീഷിൽ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിരുന്നില്ലെങ്കിലും ഒറീസ്സയിലെ പല ഭാഗങ്ങളിലും ഒരു ഗവൺമെൻ്റു ജീവനക്കാരനെന്ന നിലയ്ക്ക് അദ്ദേഹത്തിനു പാർക്കേണ്ടിവന്നിട്ടുണ്ടായിരുന്നു. അങ്ങനെ ജനങ്ങളുടെ മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നേടിയ അതിവിചിത്രവും സമഗ്രവുമായ അനുഭവത്തിൽനിന്ന് ഉടലെടുത്ത ചേരണ ആഥ് ഗുണയുടെ മലയാള പരിഭാഷ യാണ് ആറ് ഏക്കർ നിലം. യഥാർത്ഥ ளிவ
സുവ്യക്തമായ സ്വഭാവചിത്രീകരണം. സ്വാഭാവികമായ സംഭവങ്ങൾ, എതിരറ്റ ശൈലി എന്നിവ ‘ആറ് ഏക്കർ നില’ത്തെ അത്യുത്തമമായ ഒരു കലാസൃഷ്ടിയാക്കിത്തീർത്തിരിക്കുന്നു. കാലാന്തരത്തിൽ ഈ നോവലിലെ പ്രശ്നങ്ങൾക്ക് പ്രാധാന്യമില്ലാതായേക്കാം. എങ്കിലും ഇതാവിഷ്ക്കരിക്കുന്ന മനുഷ്യസ്വഭാവത്തിൻ്റെ മൗലികതത്ത്വങ്ങളും മൂല്യങ്ങളും പരിഗണനീയ ങ്ങളായിത്തന്നെ നിൽക്കും. ഒറിയാ സാഹിത്യത്തെ പരമോൽക്കർഷത്തിലേ ക്കെത്തിച്ച ഒരു കൃതിയെന്ന സ്ഥാനം ഇതിന് എന്നും അവകാശപ്പെടാം.






Reviews
There are no reviews yet.