Free shipping on orders over ₹500 | Use code NC10 for 10% off
ADIMAMAKKA
Original price was: ₹630.00.₹535.00Current price is: ₹535.00.
TITLE :അടിമമക്ക
AUTHOR:C.K. JANU
CATEGORY:AUTOBIOGRAPHY
BINDING: PAPERBACK
PAGES:416
- Premium Quality
- Secure Payments
- Money Back Guarantee
ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ നിർവീര്യമാക്കുന്ന ഇടതു-വലതുപക്ഷങ്ങൾക്കെതിരായ ഒരു മൂവ്മെൻ്റ്, അതേ സമൂഹത്തിന്റെ നേത്യത്വത്തിൽ തന്നെ വയനാട്ടിൽനിന്ന് രൂപപ്പെടുത്തിയെടുത്ത അനുഭവം, കേരളത്തിൻ്റെ ഇതുവരെ എഴുതപ്പെട്ട രാഷ്ട്രീയചരിത്രങ്ങളെല്ലാം തമസ്ക്കരിച്ച അനുഭവം, സി.കെ. ജാനു വിശദമായി ഈ ആത്മകഥയിൽ* എഴുതുന്നുണ്ട്. ആദിവാസികളുടെ ഭൂരാഹിത്യം എന്ന വിഷയം ഉന്നയിച്ചുകൊണ്ടുള്ള നിൽപ്പുസമരത്തിലേക്കും പിന്നീട് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കായുള്ള മുത്തങ്ങ സമരത്തിലേക്കും പിന്നീട്, കേരളീയ പൊതുസമൂഹത്തിന് അവഗണിക്കാനാകാത്തവിധം ഈ വിഷയങ്ങളെ വികസിപ്പിച്ചെടുക്കാനും ജാനുവിൻ്റെ നേത്യത്വം നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകളുടെ തുടക്കം മുതലുള്ള ഗതിവിഗതികൾ ‘അടിമമക്ക’ സത്യസന്ധമായ രാഷ്ട്രീയബോധ്യത്തോടെ രേഖപ്പെടുത്തുന്നു.
മുത്തങ്ങ സമരത്തിൽ, ആദിവാസികളെ ഒഴിപ്പിക്കാൻ പൊലീസ് നടത്തിയ കൊടുംക്രൂരതകളുടെ ചോരയിറ്റുന്ന അറിയാക്കഥകൾ ജാനു തുറന്നെഴുതുന്നുണ്ട്. കേരളത്തിലെ ജനാധിപത്യ ഭരണകൂടവും അതിൻറെ പൊലീസും നടത്തിയ വംശീയതയ്ക്കു തുല്യമായ ഈ അതിക്രമം മീഡിയപോലും റിപ്പോർട്ടുചെയ്യാൻ മറന്നുപോയ ഒന്നാണ്. ഒപ്പം, കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ആദിവാസി ഭൂപ്രശ്നം എന്ന അടിസ്ഥാന അവകാശത്തെ, ഏകകണ്ഠമായി അട്ടിമറിച്ചതുകൂടി ഈ ക്രൂരതകളുടെ ഭാഗമായി വായിച്ചെടുക്കണം.






Reviews
There are no reviews yet.