CHIMMANI NANAYUMBOL + ENNITTUM NEEYARINJILLALLO

Original price was: ₹310.00.Current price is: ₹263.00.

ചിമ്മാനി നനയുമ്പോൾ + എന്നിട്ടും നീയറിഞ്ഞില്ലല്ലോ

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ചിമ്മാനി നനയുമ്പോൾ

മർമ്മ സ്പർശിയായ പ്രമേയത്തെ നർമ്മ സമ്പുഷ്ടമായും രാഷ്ട്രീയ ജാഗ്രതയോടെയും ആഖ്യാനം ചെയ്യുന്നു എന്നതാണ് പ്രശാന്ത് തിക്കോടിയുടെ കവിതകളെ ശ്രദ്ധേയമാക്കുന്ന മുഖ്യ വസ്‌തുത. കാവ്യ ഭാഷയിലും വിഷയ സ്വീകരണത്തിലും പുലർത്തുന്ന ഈ പുതുമയും പലമയും പ്രശാന്തിൻ്റെ കവിതകളെ ഒരേ സമയം സുതാര്യവും സൂക്ഷ്‌മവും ജനകീയവുമാക്കി മാറ്റുന്നു. ഓർമ്മകളെയും ചരിത്രത്തെയും സമകാലിക സംഭവങ്ങളോട് ചേർത്തുനിർത്തി വൈവിധ്യ പൂർണമായും വൈകാരികമായും വായിച്ചെടുക്കാനുള്ള സഫല ശ്രമങ്ങൾക്ക് കവിക്ക് കൂട്ടായി നിൽക്കുന്നത് അനുഭവജന്യമായ ആധികാരികതയാണ്. ചുറ്റു മുള്ള യാഥാർത്ഥ്യങ്ങളുടെ അഗാധവും അർത്ഥപൂർണ്ണവുമായ മറുവശം അന്വേഷിക്കുന്ന ഈ കാവ്യോണർവ്വകൾ ആസ്വാ ദകർക്ക് അനുഭൂതിയുടെ പുതിയ ആകാശവും ഭൂമിയും നൽകുന്നു. പുതു മലയാളകവിതയിൽ ഉള്ളുലയ്ക്കും മട്ടിൽ വീശിയെ ത്തിയ കവിതയുടെ ഈ ചിമ്മാനി അപൂർവ്വ വിസ്‌മയത്തോടെ നമ്മെ നനയ്ക്കുക തന്നെ ചെയ്യും.

എന്നിട്ടും നീയറിഞ്ഞില്ലല്ലോ

പുതുകവിതയുടെ ഏറ്റവും പ്രധാന സവിശേഷതയായ സംക്ഷിപ്‌തതയാണ് പ്രശാന്തിന്റെയും കവിതകളുടെ ശക്തിസൗന്ദര്യം. കുറുക്കി കുറുക്കി മുഴങ്ങുന്ന രീതി. വൈരുദ്ധ്യങ്ങളെ ചേർത്തുവെച്ച് ജീവിതത്തിന്റെ സൂക്ഷ്മവൈവിധ്യങ്ങളെ പുറത്തു കൊണ്ടുവരുന്നു. സാധാരണത്വങ്ങളിൽ അസാധാരണ അർത്ഥങ്ങളുടെ ഭാവരശ്‌മിയെ പ്രശാന്ത് അതിവിദഗ്ദ്‌ധമായി കണ്ടെടുക്കുന്നു. കാലത്തെയും ജീവിതത്തെയും നിശിതമായി ഈ കവി നിർധാരണം ചെയ്യുന്നു.

Reviews

There are no reviews yet.

Be the first to review “CHIMMANI NANAYUMBOL + ENNITTUM NEEYARINJILLALLO”

Your email address will not be published. Required fields are marked *