KORAPPAPPANU STHUTHIYAYIRIKKATTE

Original price was: ₹599.00.Current price is: ₹509.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

വായനയിൽ നമ്മെ വിഭ്രമിപ്പിച്ച കോരപ്പാപ്പൻ കരിമ്പുലിയുടെ കരുത്തോടെ മടങ്ങിവരികയാണ്, പുതിയ കാലത്തിന്റെ കൗശലത്തിന്റെയും കച്ചവടതന്ത്രങ്ങളുടെയും ആശരൂപമായി. അധികാര ത്തിൻ്റെ എല്ലാ ഹിംസാത്മകതയുടെയും കച്ചവടം, ഹിംസ എന്നിവയുടെ കടിഞ്ഞാൺപിടിക്കുന്ന ഇരുൾശക്തികൾ എങ്ങനെ ലോകമെമ്പാടും പടർന്നുകിടക്കുന്നു എന്നും പുതിയ ലോകക്രമം നിശ്ചയിക്കുന്നു എന്നും കാണിച്ചുതരുന്ന അത്യുഗ്രൻ രാഷ്ട്രീയനോവലാണ് കോരപ്പാപ്പന് സ്‌തുതിയായിരിക്കട്ടെ!

– ബെന്യാമിൻ

ഒരു നോവലിൻ്റെ രണ്ടാം ഭാഗത്തിനായി വായനാസമൂഹം ഇത്ര ആകാംക്ഷയോടെ കാത്തിരുന്നിട്ടുള്ളത് അപൂർവ്വമായിരിക്കും. നായകനായും പ്രതിനായകനായും ഒരേസമയം പകർന്നാട്ടം നടത്തുന്ന കോരപ്പാപ്പൻ കാലത്തെയും മരണത്തെയും മറികടന്ന് തിരിച്ചുവരുമ്പോൾ കണ്ടതിനെക്കാൾ വിഭ്രാമകവും കേട്ടതിനെക്കാൾ അവിശ്വസനീയവുമായൊരു പ്രപഞ്ചമാണ് തുറക്കപ്പെടുന്നത്.

– വി.ജെ. ജയിംസ്

സമൂഹമനസ്സിൻ്റെ സഞ്ചിതഭാവനയെ ആണ് നാം മിത്ത് എന്ന് വിളിച്ചുപോന്നത്. വിദൂരഭൂതത്തിലിരുന്ന് അവ ഓരോ എഴുത്തുകാരനെയും രഹസ്യമായി വെല്ലുവിളിച്ചു. അവയിൽ പലതും ദൈവങ്ങളായും അവതാരങ്ങളായും തിടംവച്ചു, മനുഷ്യമനസ്സിൽ ഉറച്ചു, നാമവയെ നമിച്ചു. ഇവിടെയിതാ ഒറ്റയ്ക്കൊരു എഴുത്തുകാരൻ അവ്വണ്ണമൊരു മിത്തിനെ സൃഷ്ടിച്ചു വളർത്തുന്ന അത്ഭുതം നാം കണ്ടുനിൽക്കുന്നു.

– സുഭാഷ് ചന്ദ്രൻ

Reviews

There are no reviews yet.

Be the first to review “KORAPPAPPANU STHUTHIYAYIRIKKATTE”

Your email address will not be published. Required fields are marked *