PARAYIPETTA PANTHIRUKULAM

Author: Ramesh KaithapramCategory: Aithihyam

Original price was: ₹130.00.Current price is: ₹110.00.

പറയിപെറ്റ പന്തിരുകുലം

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

തലമുറകളിൽനിന്ന് തലമുറകളിലേക്ക് പകർന്ന് പടർന്ന് മലയാളികളുടെ സമു ഹമനസ്സിൽ സവിശേഷസ്ഥാനം നേടിയ ഐതിഹ്യപ്പെരുമയാണ് പറയിപെറ്റ പന്തിരുകുലം, പണ്ഡ‌ിത ശ്രേഷ്‌ഠനായ ബ്രാഹ്‌മണൻ വരരുചിയും പറയസമു ദായത്തിൽ പിറന്ന പത്നിയും ദേശാന്തരങ്ങളിലൂടെ നടത്തുന്ന യാത്ര. ആ സഞ്ചാരത്തിനിടയ്ക്ക് ജനിക്കുന്ന പന്ത്രണ്ടു മക്കളും ‘വായുള്ള പിള്ളയ്ക്ക് ഇരയും കല്പിച്ചിട്ടുണ്ട്.’ എന്ന തൊടുന്യായത്തിൽ ഉപേക്ഷിക്കപ്പെടുന്നു. വിവിധ ഇടങ്ങളിൽ ജനിച്ച് വിഭിന്നജാതികളിൽ വളർന്ന് വ്യത്യസ്‌ത തൊഴിൽ മേഖലകളിൽ പ്രാവീണ്യം നേടിയ അഗ്നിഹോത്രി മുതൽ പാക്കനാർ വരെ നീളുന്ന ആ സഹോദരകുലത്തിൻ്റെ അവസാനമില്ലാത്ത ദിവ്യത്വങ്ങളും അത്ഭു തകർമ്മങ്ങളുമാണ് ഈ ചരിത്രമിത്തിലൂടെ മലയാളക്കര മുഴുവൻ നിറഞ്ഞുനി ല്ക്കുന്നത്.

ജനിച്ചകുലത്തിൻ്റെ ശ്രേഷ്‌ഠത കൊണ്ടല്ല; അനുഷ്‌ഠിക്കുന്ന കർമ്മങ്ങളുടെ മൂല്യം കൊണ്ടാണ് അമരത്വത്തെ പ്രാപിക്കേണ്ടതെന്ന ശാശ്വതസത്യം മലയാളി മനസ്സിലാക്കിയത് പന്തിരുകുലത്തിൻ്റെ കഥകളിലൂടെയാണ്. കാലാതീതമായി ഹരിതശോഭയോടെ നിലനില്ക്കുന്ന ആ ഐതിഹ്യമാണ് ചരിത്രവും ഭാവനയും ഒത്തിണക്കി അന്യാദൃശ്യമായ ചാരുതയോടെ ശ്രീ.രമേഷ് കൈതപ്രം ഒരു സംഭവപരമ്പരയുടെ രൂപത്തിൽ ഈ കൃതിയിൽ പുനരാഖ്യാനം ചെയ്യുന്നത്.

Reviews

There are no reviews yet.

Be the first to review “PARAYIPETTA PANTHIRUKULAM”

Your email address will not be published. Required fields are marked *