VYAKARANAMILLATHA JEEVITHAM

Original price was: ₹330.00.Current price is: ₹280.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പ്രശസ്തനായ രാഷ്ട്രീയപ്രവര്‍ത്തകനും ജനനേതാവും മികച്ച വാഗ്മിയും നല്ല അഭിഭാഷകനും എഴുത്തുകാരനും ചിന്തകനുമൊക്കെയായി അരനൂറ്റാണ്ടിലേറെക്കാലത്തെ സജീവമായ പൊതുജീവിതം ബഹുമുഖപ്രതിഭയായ കെ.എന്‍.എ. ഖാദര്‍ പിന്നിട്ടുകഴിഞ്ഞു. അദ്ദേഹത്തിന്റെ സമ്പന്നമായ ജീവിതാനുഭവങ്ങളുടെ ഹൃദയപൂര്‍ണ്ണമായ ആത്മരേഖയാണ് ഈ വിശിഷ്ടകൃതി. തന്റെ പിന്നിട്ട ജീവിതപഥങ്ങളിലെ ചോരയും വിയര്‍പ്പും വഴിയുന്ന ഉള്ളറകളിലേക്ക് ഇവിടെ തിരിഞ്ഞുനോക്കുകയാണ്. വളരെ ഹൃദയസ്പര്‍ശിയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. പലപ്പോഴും ആത്മകഥകളില്‍ ‘ഞാന്‍’ എന്ന അഹന്ത മുന്നിട്ടു നില്‍ക്കും. എന്നാല്‍, ഈ ആത്മകഥാഖ്യാനത്തില്‍ ‘ഞാന്‍ എന്ന അഭാവ’മാണ് മുന്നിട്ടുനില്‍ക്കുന്നത്. തന്നേക്കാള്‍ പ്രധാന്യം തന്നോടൊപ്പം സഞ്ചരിച്ചവര്‍ക്കും തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ക്കും തന്നെ താനാക്കിയവര്‍ക്കും അദ്ദേഹം ഈ പുസ്തകത്തില്‍ കല്‍പ്പിച്ചുനല്‍കുന്നു. -ആലങ്കോട് ലീലാകൃഷ്ണന്‍ ഇന്ത്യന്‍ മതേതരജീവിതത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ആത്മകഥ

Reviews

There are no reviews yet.

Be the first to review “VYAKARANAMILLATHA JEEVITHAM”

Your email address will not be published. Required fields are marked *