Free shipping on orders over ₹500 | Use code NC10 for 10% off
SREEBHOOTHANADASARVASWAM
Original price was: ₹250.00.₹213.00Current price is: ₹213.00.
- Premium Quality
- Secure Payments
- Money Back Guarantee
മംഗളമൂർത്തിയായ ധർമ്മശാസ്‌താവിൻ്റെ കാരുണ്യത്താൽ “ശ്രീഭൂ തനാഥസർവ്വസ്വം” ഇതേ തരത്തിൽ മഹാജനസമക്ഷം ഞാൻ കാഴ്ച വെച്ചുകൊള്ളുന്നു. ഈ ഗ്രന്ഥം പൂർത്തിയാക്കുന്ന കാര്യത്തിൽ വിചാ രിച്ചിരുന്നതിനേക്കാൾ കാലതാമസം നേരിടേണ്ടതായിട്ടാണ് വന്നത്. 1118 മേടമാസം 1-ാം തീയതി ഈ ഗ്രന്ഥരചനക്ക് ആരംഭിക്കുകയും 1121 മീനം അവസാനത്തോടുകൂടി പൂർത്തിയാക്കുകയും ചെയ്‌തു. ഈ മൂന്നുകൊല്ലത്തിനിടയ്ക്ക് ശബരിമല ശാസ്താവിന്റെ അപദാനങ്ങളെ ക്കുറിച്ച് പല അന്വേഷണങ്ങൾ നടത്തുവാനും ചില പ്രമാണങ്ങളും രേഖകളും സമ്പാദിക്കുവാനും ശ്രമിക്കുകയുണ്ടായിട്ടുണ്ട്. അവയിൽ ചിലത് ഇതിൽ ചേർത്തിട്ടുമുണ്ട്.
മനുഷ്യാന്തഃകരണത്തെ ഈശ്വരാഭിമുഖമാക്കി ആത്മീയകാര്യങ്ങ ളിൽ പ്രവർത്തിപ്പിക്കുന്നതിന് പ്രയോജനപ്പെടുന്ന ഒരു മാർഗ്ഗമായി തീർത്ഥാടനത്തെ പ്രാചീനകാലം മുതല്ക്കേ കരുതിവന്നിരുന്നു. ഈ തത്ത്വം അറിഞ്ഞും അറിയാതെയും ശബരിമല തീർത്ഥാടനക്കാരുടെ സംഖ്യ ഓരോകൊല്ലം ചെല്ലുന്തോറും കൂടിക്കൂടിവന്നുകൊണ്ടിരിക്കു ന്നു. എന്നാൽ ശബരിമലയുടെ മാഹാത്മ്യത്തെയോ യാത്രയുടെ ഉദ്ദേ ശത്തെയോ നിഷ്കൃഷ്‌ടമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളൊന്നും തന്നെ ഉണ്ടായിട്ടുള്ളതായിക്കണ്ടിട്ടില്ല. അയ്യപ്പസ്വാമിപരമായ അനേകം പുസ്‌തകങ്ങൾ ആണ്ടുതോറും പ്രസിദ്ധപ്പെടുത്തിക്കാണുവാനിടവന്നി ട്ടുണ്ടെങ്കിലും അവയിൽ ഏറിയകൂറും കാര്യമാത്ര പ്രസക്തങ്ങളെന്നു പറഞ്ഞുകൂടാ. ഇതിനെക്കുറിച്ച് കാര്യമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥ ത്തിന്റെ ആവിർഭാവം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കല്ലറയ്ക്കൽ കൃഷ്ണൻ കർത്താവവർകളുടെ “ഭൂതനാഥോപാഖ്യാനം” കിളിപ്പാട്ട് പ്രസിദ്ധീകരിച്ചു കണ്ടത്. ഇതിന്റെ ആവിർഭാവത്തോടുകൂടി ശാസ്താ വിന്റെ കഥകൾക്ക് അഭൂതപൂർവ്വമായ ഒരു പ്രചാരം ലഭിച്ചിട്ടുണ്ട്.
ഈ കിളിപ്പാട്ടിന് ഒരു മൂലഗ്രന്ഥമുണ്ടെന്നും അതുകൂടി പ്രസിദ്ധ പ്പെടുത്തുവാൻ ആഗ്രഹിക്കുന്നു എന്നും കിളിപ്പാട്ടിന്റെ പ്രസാധകനായ പ്ലാവട കൃഷ്ണൻനായർ അവർകൾ 104-ൽ ആദ്യമായി അതു പ്രസിദ്ധപ്പെടുത്തിയപ്പോൾ അതിന്റെ മുഖവുരയിൽ പ്രസ്‌താവിച്ചിരുന്നു. ഇ ങ്ങിനെയൊരു മൂലഗ്രന്ഥമുള്ളത് കാണേണ്ടതാണെന്നു ഞാൻ വിചാരി ക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. മിസ്റ്റർ പ്ലാവട കൃഷ്ണൻ നായരുടെ പക്കൽനിന്നും എനിക്കതു ലഭിക്കുവാനും കഴിഞ്ഞു. ഈ മൂലകൃതി കണ്ടിരിക്കാനിടയില്ലാത്തവരുടെ അറിവിലേക്കായി അതിലെ പല ഭാഗങ്ങളും ഇതിൽ പല ഘട്ടങ്ങളിലും ഉദ്ധരിച്ചു ചേർത്തിട്ടുണ്ട്. ഇതിലെ പദ്യങ്ങളെല്ലാം ദോഷരഹിതങ്ങളാണെന്നു പറവാൻ നിവൃ ത്തിയില്ല.
ഈ കൃതി കിട്ടിയതിനുശേഷം പന്തളം രോഹിണിനാൾ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട് “ഭൂതനാഥോപാഖ്യാനം” മൂലം ഒരു ബുക്ക് എനിക്കയച്ചുതരികയുണ്ടായി. ഈ മൂലഗ്രന്ഥങ്ങളെക്കുറിച്ച് ധർമ്മ സ്വരൂപനിരൂപണം എന്ന മൂന്നാം ഭാഗത്തിൽ വിശദമായി വിവരിച്ചിട്ടു ള്ളതിനാൽ ഇവിടെ കൂടുതൽ പ്രസ്‌താവിക്കുന്നില്ല.എന്ന്,
കുറുമള്ളൂർ നാരായണപിള്ള






Reviews
There are no reviews yet.