AAVILAKARAYILE PENVRUTHANTHANGAL

Author: ShynaCategory: Novel

Original price was: ₹290.00.Current price is: ₹247.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

കഥാപാത്രകേന്ദ്രീകൃതമായ മലയാള ആഖ്യാനപാരമ്പ ര്യത്തിലെ മികച്ച നോവലുകളിലൊന്നാണ് ഷൈനയുടെ ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ. പുതുതലമു റയിലെ പെൺവഴികളിലൊന്നും ഇത്തരം ആഖ്യാനങ്ങൾ നമുക്ക് പരിചിതമല്ല.

ആവിലാക്കരയെന്ന ദേശത്തെ, അതേ പേരിലുള്ള കുടും ബത്തിലെ വൃദ്ധിക്ഷയങ്ങൾ കുഞ്ഞൂട്ടിയെന്ന പെൺകുട്ടി യുടെ കാഴ്‌ചപ്പാടിലൂടെ ആവിഷ്ക്കരിക്കുകയാണ് ഈ കൃതി. ഈ നോവലിൻ്റെ ഏറ്റവും വലിയ സവിശേഷത പെൺകഥാപാത്രങ്ങൾക്കുള്ള അസാധാരണമിഴിവും മികവു മാണ്. അതിനാൽ ഈ നോവലിനെ പെൺവൃത്താന്തമെന്നു വിശേഷിപ്പിക്കാം.

-പി. സുരേന്ദ്രൻ

പെൺമയുടെ ആവിഷ്‌ക്കാരങ്ങളെന്ന നിലയിൽ, നോവ ലിൽ പുതിയ ഇടങ്ങളും വഴികളും അന്വേഷിക്കുന്ന കൃതി യാണ് ഷൈനയുടെ ‘ആവിലാക്കരയിലെ പെൺവൃത്താന്ത ങ്ങൾ.’ അഞ്ച് ദശകങ്ങൾക്ക് മുമ്പുള്ള ഉത്തരകേരളത്തിന്റെ നാട്ടുജീവിതത്തിൻ്റെ തുടിപ്പുകളും താളങ്ങളും കൃത്യത യോടെ പകർത്തിവെക്കപ്പെട്ട ഈ നോവൽ, സ്ത്രീസ്വത്വ ത്തിന്റെ അനന്ത വൈവിധ്യങ്ങളിലേക്കുള്ള ഒരു വാതായനം കൂടിയാണ്. ശരീരം, പ്രണയം, ലൈംഗികത, സദാചാരം തുടങ്ങിയവയെക്കുറിച്ചുള്ള യാഥാസ്ഥിതികസങ്കല്‌പങ്ങളെ ധീരവും മൗലികവുമായി ചോദ്യം ചെയ്യുന്ന സർഗ്ഗാത്മക ധിക്കാരം പെൺവൃത്താന്തങ്ങൾക്കുണ്ട്. പെൺഅനുഭവങ്ങ ളുടെ ചൂരും ചൂടും അനുഭവിക്കുന്ന അസാധാരണമായ ആർജ്ജവം കൊണ്ട്, രൂപപരമായ പരിമിതികൾക്കിടയിലും ശ്രദ്ധേയമായ കൃതി. നോവൽ രചന സ്വതന്ത്രമായ ഒരു ലോകസൃഷ്ടിയാണെന്ന പുതിയ വായനാനുഭവത്തെ ഈ നോവൽ സാർത്ഥകമാക്കുന്നു.

-എൻ. ശശിധരൻ

Reviews

There are no reviews yet.

Be the first to review “AAVILAKARAYILE PENVRUTHANTHANGAL”

Your email address will not be published. Required fields are marked *