DRAUPADI

Original price was: ₹140.00.Current price is: ₹119.00.

TITLE  : ദ്രൗപദി
AUTHOR: YARLAGADDA LAKSHMI PRASAD
TRANSLATION BY : R. SASHIDHARAN & C. RADHAMANI
CATEGORY: NOVEL
BINDING: PAPERBACK 
PAGES: 280

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

മഹാഭാരതത്തിലെ നായിക ദ്രൗപദിയെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ഈ നോവൽ സതീവായന’യ്ക്ക് അവസരമൊരുക്കുന്നു. ലക്ഷ്യോന്മുഖത ദ്രൗപ ദിയുടെ സ്വഭാവത്തിൻ്റെ ഏറ്റവും വലിയ സവിശേഷതയായിരുന്നു. അനുപമ സൗന്ദ ര്യത്തിനുടമായായിരുന്ന അവരെ ശ്രീകൃഷ്‌ണൻ പോലും മോഹിച്ചിരുന്നുവെന്നും ദിവസങ്ങളോളം നീണ്ടുനിന്ന മഹാഭാരത യുദ്ധത്തിന് അടിസ്ഥാനകാരണം അവ രുടെ അനുപമ സൗന്ദര്യമായിരുന്നു എന്നും ഈ നോവൽ അടിവരയിടുന്നു. ദ്രൗപ ദിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിത മുഹൂർത്തങ്ങളെ അനാവരണം ചെയ്യുന്ന നോവൽ അവരുടെ വ്യക്തിത്വത്തെ മനഃശാസ്ത്രപരമായി അപഗ്രഥിക്കു ന്നു. സ്ത്രീയായും, അമ്മയായും, ഭാര്യയായും, സഹോദരിയായും, കൂട്ടുകാരിയാ യും, വിദൂഷകയായും, രാജ്ഞിയായും ദ്രൗപദി വളർന്നതിൻ്റെ കാഴ്‌ച ഇതിൽ കാണാനാവും. സ്ത്രീ ഒരു ഉപഭോഗവസ്തുവല്ലെന്നും സമൂഹത്തിന്റെ എല്ലാവിധ നേട്ടങ്ങൾക്കും നന്മകൾക്കും പ്രചോദനമാകുന്ന വ്യക്തിയാണെന്നും ദ്രൗപദിയിലു ടെ കഥാകാരൻ വെളിവാക്കുന്നു. 2009-ലെ ഏറ്റവും മികച്ച തെലുങ്ക് കൃതിയ്ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ദ്രൗപദിയ്ക്ക് ലഭിച്ചു.

ആന്ധ്രാ സർവ്വകലാശാലയിലെ ഹിന്ദി വകുപ്പ് തലവനും പ്രൊഫസറുമായിരുന്ന യാർലഗഡ്ഡ ലക്ഷ്മി പ്രസാദ് ഹിന്ദിയിലും തെലുങ്കിലും നോവൽ, ഗവേഷണം, വിവർത്തനം, പ്രബന്ധം, വിമർശനം എന്നീ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഹിന്ദിയിലും തെലുങ്കിലുമായി പ്രൊഫ. ലക്ഷ്മീ പ്രസാദ് അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഹിന്ദി കവിതയ്ക്ക് ആന്ധ്രയുടെ സംഭാവന, തെലുങ്കിലെ ആധുനിക കവി ബൈരാഗി, ആത്മഹത്യ, കവിരാജൻ ത്രിപുരരേനിയുടെ രണ്ടു നാടകങ്ങൾ എന്നിവ ഹിന്ദിയിൽ രചിക്കപ്പെട്ട അദ്ദേഹത്തിൻ്റെ പ്രധാനഗ്രന്ഥങ്ങ ളാണ്. സപ്തസ്വരാലു ജയപ്രകാശ് നാരായണൻ, വർത്തമാനരാഷ്ട്രീയ പ്രശ്നങ്ങൾ, കൊട്ടാലു, തമസ്, ഇരവൈ ഓകടോ ശതാബ്ദം ലോകി, വേനോ ഭരിതം, യയാതി, ഹിന്ദി സാഹിത്യ ചരിത്രം, ഡോ. രാം മനോഹർ ലോഹ്യ, പൂച്ചല വള്ളി സുന്ദരയ്യ, ഹരിവംശ് റായ്ബച്ചന്റെ ആത്മകഥ എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട തെലുങ്ക് കൃതികളാണ്. 2003-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്ക്‌കാരം നൽകി ആദരിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റെ സൗഹാർദ്ദ സമ്മാൻ’ തുടങ്ങിയ ഒട്ടേറെ പുരസ്ക്കാരങ്ങളും സ്ഥാനമാനങ്ങളും അദ്ദേഹത്തിനു ലഭിച്ചു.

ഡോ. ആർ. ശശിധരൻ : കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഹിന്ദി വകുപ്പ് മേധാവി വിവർത്തനങ്ങളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. സി. രാധാമണി: മഹാരാജാസ് കോളേജിൽ അസിസ്റ്റന്റ്റ് പ്രൊഫസർ, ആനു കാലികങ്ങളിൽ കഥയും, കവിതകളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “DRAUPADI”

Your email address will not be published. Required fields are marked *