Samban (Malayalam)

Original price was: ₹120.00.Current price is: ₹102.00.

TITLE  : സാംബൻ
AUTHOR: SAMARESH BASU
TRANSLATION BY : Leela Sarkar
CATEGORY: NOVEL
BINDING: PAPERBACK 
PAGES: 164

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

സമരേശ് ബസുവിൻ്റെ തൂലികാനാമമാണ് കാളകൂട്. 1952-ലാണ് കാളകൂട് എന്ന പേരിൻ്റെ ജന്മം. ഒരു പ്രത്യേക രചനയുടെ അത്യാവശ്യം. അതേപ്പറ്റി ഇന്നാർക്കും ഓർമ്മയില്ല. സമയോചിതമായ ആവശ്യം നിറവേറി. അതൊരു രാഷ്ട്രീയ സംബന്ധമായ ലേഖനമായിരുന്നു. പക്ഷെ ആ രചനക്കായി പ്രയോഗിച്ച പേര് ചിരസ്ഥായിയായി – കാളകൂട്. പിന്നേയും രണ്ടുവർഷം കഴിഞ്ഞു. അമൃതകംഭേർ സൊന്ധാനെ എന്ന പുസ്ത‌കം പ്രസിദ്ധീകരിച്ചു. ശരിയായ കാളകൂട് ജനിച്ചത് അപ്പോഴാണ്.

കാളകൂടന്റെ (സാംബ) സാംബനെന്ന സഞ്ചാരകഥ അഭിനവവും ഗഹനവുമാണ്. എവിടെനിന്നോ കേൾക്കാനിടയായ വേണുഗാന ത്തിനു പുറകെ ഇത്തവണ യാത്ര പോകുന്നത് പുരാണത്തിന്റെ പഥങ്ങളിൽക്കൂടിയാണ്, ദ്വാരകാനഗരത്തിലേക്കു തന്നെ. പക്ഷെ കൃഷ്ണൻ ഇവിടെ ഉപനായകനാണ്. അസാധാരണ സുന്ദര പുരുഷൻ, അതിപരാക്രമി എല്ലാമായ കൃഷ്ണതനയൻ സാംബനാണ് കഥാനായകൻ. എങ്ങനെ നാരദൻ സ്വപുത്രനോട് പിതാവായ കൃഷ്ണനിൽ അസൂയ ഉണർത്തി, തുടർന്ന് സാംബനനുഭവിക്കേണ്ടി വന്ന ശാപം, ശാപമോചനം ഇതെല്ലാമാണ് ഈ യാത്രാഖ്യാനമായ സാംബൻ – ലെ ഉള്ളടക്കം.

സാംബൻ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്‌ ലീല സർക്കാർ ആണ്. എൺപതുകളിൽ വിവർത്തനത്തിലേയ്ക്കു പ്രവേശിച്ച ലീല സർക്കാർ 1993-ൽ അരണ്യത്തിൻ്റെ അധികാരം എന്ന വിവർത്തനത്തിന് സാഹിത്യ അക്കാദമിയുടെ വിവർത്തന ത്തിനുള്ള പുരസ്ക്‌കാരം നേടുകയുണ്ടായി. ഇതിനകം ഒട്ടേറെ വംഗ സാഹിത്യകൃതികൾ മലയാള ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തി യിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “Samban (Malayalam)”

Your email address will not be published. Required fields are marked *