Free shipping on orders over ₹500 | Use code NC10 for 10% off
Swapna Saraswatha (Malayalam)
Original price was: ₹340.00.₹289.00Current price is: ₹289.00.
TITLE : സ്വപ്നസാരസ്വത
AUTHOR: GOPALAKRISHNA PAI
TRANSALTION BY : K.V.KUMARAN
CATEGORY: NOVEL
BINDING: PAPERBACK
PAGES: 488
- Premium Quality
- Secure Payments
- Money Back Guarantee
കൃഷിയും കച്ചവടവും ചെയ്ത് സൈ്വരവും സമ്പന്നവുമായ ജീവിതം നയിച്ചിരുന്നവരാണ് സാരസ്വതർ, മീൻ തിന്നുന്നവർ എന്ന വ്യത്യാസം മാത്രമേ മറ്റു ബ്രാഹ്മണരിൽ നിന്ന് അവർക്കുള്ളൂ. ഗോവയാണ് അവരുടെ തറവാട്. പോർത്തുഗീസുകാർ ഗോവ കയ്യടക്കിയതോടെ അവരുടെ യാതനാ പർവ്വത്തിന് തുടക്കമായി. സേവനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പോർത്തുഗീസുകാർ സാരസ്വതരെ മതപരിവർത്തനം വരുത്തിത്തുടങ്ങി. പിന്നീടത് ഭീഷണിയിലേക്കും ബലപ്രയോഗത്തിലേക്കും വഴിമാറി. അമ്പലങ്ങൾ തകർക്കാൻ തുടങ്ങി വിഗ്രഹങ്ങൾ തച്ചുടച്ചു. പൂർണ്ണ നഗ്നനും ചിരഞ്ജീവിയുമായ നാഗ്ഡോ വേതാളമാണ് സാരസ്വതരുടെ ആത്മീയഗുരു മതവും ആചാരങ്ങളും സംരക്ഷിക്കാനാഗ്രഹിക്കുന്നവർ തെക്കോട്ട് പലായനം ചെയ്യാൻ വേതാളം ഉപ ദേശിച്ചു. അതനുസരിച്ച് കൊച്ചിയെ ലക്ഷ്യംവെച്ച് നാടുവിടുന്ന സാരസ്വതരുടെ കഥയാണ് സ്വപ്നസാരസ്വത, ചരിത്ര സംഭവങ്ങളെ വളച്ചൊടിക്കാതെ പിൻതുടരുന്ന നോവലിൽ ശക്തമായി പന്തലിച്ചു കിടക്കുന്ന ഏഴു തലമുറകളുടെ കഥയുണ്ട്. അമ്പതിലേറെ നോവലിൽ കഥാപാത്രങ്ങളുള്ള സാരസ്വത ബ്രാഹ്മണരുടെ ആചാരങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ലൈം ഗിക ദൗർബല്യങ്ങളുമെല്ലാം സമയോചിതമായി കടന്നുവരുന്നുണ്ട്. സാരസ്വതർ പരസ്പരം സഹായിക്കുന്നതു പോലെ പരസ്പരം വഞ്ചിക്കുന്നതായും നോവലിൽ കാണാം. ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് നാടുവിട്ടവരിൽ പലരും വഴിമദ്ധ്യേയുള്ള കേന്ദ്രങ്ങളിൽ സ്ഥാനമുറപ്പിച്ചു. കൊച്ചിയിലെത്തിയവർ വിരലിലെണ്ണാവുന്നവർമാത്രം. നാനൂറ് കൊല്ലത്തിനു മുമ്പേ ഗോവയിലേക്ക് തിരിച്ചുവരാനാകില്ലെന്ന നാഗ്ഡോ വേതാളത്തിന്റെ ശാപവചനം ഓർക്കുന്നവരാണവരെല്ലാം. കാലയളവ് കഴിഞ്ഞുകിട്ടാൻ കാത്തുനിൽക്കുന്നവരാണ് സാരസ്വതരുടെ പുതിയ തലമുറ.
ഗോപാലകൃഷ്ണ പൈ: ബേങ്ക് ഉദ്യോഗന്ഥനായിരുന്ന ശ്രീ ഗോപാലകൃഷ്ണ
ജനനം 1947ലായിരുന്നു. ബേങ്കളൂരിൽ സ്ഥിരതാമസക്കാരനായ അദ്ദേഹം നാലു ചെറുകഥാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വപ്ന സാരസ്വത അദ്ദേഹത്തിൻ്റെ ആദ്യ ആഖ്യായികയാണ്. ആദ്യകൃതിക്കു തന്നെ സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം നേടണമെന്ന വാശിയോടെയാണ് അദ്ദേഹം അതിനു തയ്യാറെടുത്തതെന്നു തോന്നുന്നു. ബന്ധപെട്ട മുന്നൂറിലേറെ പുസ്തകങ്ങൾ വായിച്ച് 15 വർഷത്തെ ഗവേഷത്തിനു ശേഷമാണ് എഴുതാൻ തുടങ്ങിയത്. എഴുതിക്കഴിഞ്ഞപ്പോൾ ഒട്ടേറെ വിദ്വാൻമാരുമായി വിശദമായി ചർച്ച ചെയ്തു. 2009-ൽ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഇതുവരെയായി ഏഴു പുന:പ്രസിദ്ധീകരണങ്ങൾ വേണ്ടിവന്നു. തമിൾ, തെലുഗു, കൊങ്കണി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നേരത്തെ തന്നെ വിവർത്തനങ്ങൾ വന്നിട്ടുണ്ട്.
കെ.വി കുമാരൻ: ഉദുമ ഗ്രാമത്തിൽ 1942-ൽ ജനിച്ച ശ്രീ കെ.വി കുമാരനാണ് ഈ
പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത്തിരിക്കുന്നത്. ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാളായി വിരമിച്ച അദ്ദേഹം ഹിന്ദിയിൽ നിന്നും യശ്പാൽ, മന്മഥനാഥ ഗുപ്ത, ആശാറാണി വോറ എന്നിവരുടെ ആറു പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഡോ. ശിവറാമ കാറന്തിൻ്റെ ചോമന ദുഡിയടക്കം കന്നഡയിൽനിന്നും നാലു പുസ്തകങ്ങളും വിവർത്തനം ചെയ്തിട്ടുണ്ട്.







Reviews
There are no reviews yet.