Free shipping on orders over ₹500 | Use code NC10 for 10% off
VAZHVE
₹480.00
2 in stock
- Premium Quality
- Secure Payments
- Money Back Guarantee
ഹൈദ്രാബാദ് കർണ്ണാടകം എന്നറിയപ്പെടുന്ന പ്രദേശത്തിൽപ്പെട്ട ഗുൽബർഗ (കൽബുർഗി)ജില്ലയിലെ ദളിത-ശുദ്ര സമൂഹത്തിൻ്റെ പച്ചയായ ജീവിതമാണ് ‘വാഴി’ലൂടെ ചുരുൾ നിവരുന്നത്. ഈ പ്രദേശത്തെ സ്ത്രീ പുരുഷൻമാർ മാ മല്ല വയലും, പറമ്പും, തോട്ടവും, കാവും, വരമ്പും, നെടുമ്പാതയും, വേലിയും, വെള്ളകെട്ടും. തോടും, പുഴയും, പക്ഷിയും, പറവയും. മീനും. തവളയും പോലും എഴുത്തുകാരിയെ എന്നപോലെ നമ്മെയും വല്ലാതെ സ്വാധീനിച്ചു കള യുന്നു. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സാംസ്‌കാരിക ചരിത്രം കൂടിയാണിത്. അകൃത്രിമ സുന്ദ രമായ ഭാഷയാണ് ഗീതാ നാഗഭൂഷണയുടേത്. അതിൻ്റെ ചൈതന്യം ഒട്ടും ചോർന്നുപോകാതെ തന്നെ സി. രാഘവൻ ഇതു മലയാളത്തിലേക്ക് പരിഭാഷപെടുത്തിയിരിക്കുന്നു. ‘വാഴി’ലൂടെ കടന്നു പോകുന്നത് അത്യന്തം ആനന്ദകരമായ ഒരനുഭവമാണ്.
ഗീതാ നാഗഭൂഷണ കർണ്ണാടകത്തിലെ ഗുൽബർഗ ജില്ലയിൽ സാവളഗി
ഗ്രാമത്തിൽ ജനിച്ച ഗീതാ നാഗഭൂഷണ കന്നഡയിലെ പ്രശസ്‌ത എഴുത്തു കാരിയാണ്. പതിനെട്ട് നോവലുകളും രണ്ട് ചെറുകഥാസമാഹാരങ്ങളും അനേകം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധൂമ്മസും ആഘാത ദങ്കെ, ബദുക്കു(വാഴ്) തുടങ്ങിയവയാണ് പ്രമുഖ കൃതികൾ കന്നഡ സാഹിത്യ പരിഷത്ത് അവാർഡ്, സർ. വിശ്വേശരയ്യ അവാർഡ് തുടങ്ങി അനേകം അംഗീകാരങ്ങൾ ഇവരെ തേടിയെത്തി. 2004-ൽ വാഴ്‌വി’ന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.






Reviews
There are no reviews yet.